ഇവിടെ വന്ന് ശരണം വിളിക്കാന്‍ പ്രധാനമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നു; എ കെ ആന്റണി
തിരുവനന്തപുരം : കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിയമനിര്‍മ്മാണം വാഗ്ദാനം ചെയ്തതാണെന്നും അത് നടപ്പാക്കാതെയാണ് ഇവിടെ വന്ന് ശരണം വിളിച്ചതെന്നും എ കെ ആന്റണി പറഞ്ഞു. ഇതിന് കേരളത്തിലെ വോട്ടര്‍മാര്‍ പ്രധാനമന്ത്രിക്ക് ചുട്ടമറുപടി കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സംസ്ഥാനത്ത് ഇക്കുറി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. ശബരിമല വിഷയം വീണ്ടും ഉന്നയിക്കാന്‍ പ്രധാനമന്ത്രിക്ക് എങ്ങനെ ധൈര്യം വന്നെന്നും എ കെ ആന്റണി ചോദിച്ചു.
ഇടത് പ്രവര്‍ത്തകര്‍ പോലും യുഡിഎഫ് വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നാണ് എ കെ ആന്റണി പറയുന്നത്. അവസാന റൗണ്ടിലെ ചിത്രം വളരെ വ്യക്തമാണ്. ഇടത് പക്ഷം പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നും എ കെ ആന്റണി പറഞ്ഞു.
സര്‍വ്വേകള്‍ പോലും ഗണ്യമായ വിഭാഗം ആളുകള്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് പറയുന്നത് , ആ നിഷ്പക്ഷ വോട്ടര്‍മാര്‍ ഇത് വരെയുള്ള എല്ലാ പ്രചരണം കേട്ട് തീരുമാനമെടുക്കാന്‍ കാത്തിരുന്നുവരാണ്. തുടര്‍ഭരണം കേരളത്തിന് വേണ്ടെന്നും അത് സംസ്ഥാനത്തിന് നാശമുണ്ടാക്കുമെന്നും അവര്‍ മനസിലാക്കി കഴിഞ്ഞു. അവര്‍ യുഡിഎഫിന് വോട്ട് ചെയ്യുമെന്നും എ കെ ആന്‍്റണി വ്യക്തമാക്കി.