keralaKerala NewsLatest News
പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
പീരുമേട് എംഎൽഎ വാഴൂർ സോമൻ (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ അദ്ദേഹം അസ്വസ്ഥനായിട്ട് കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് സ്ഥാനാർത്ഥി സിറിയക് തോമസിനെ 1,835 വോട്ടിന് പരാജയപ്പെടുത്തിയാണ് സിപിഐ നേതാവ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്.
Tag: Peerumedu MLA Vazhoor Soman passes away