കോഴിക്കാട്ട് പതിമൂന്നുകാരിക്ക് കാരിക്ക് നേരെ ക്രൂരമര്‍ദനം
NewsKeralaLocal NewsCrime

കോഴിക്കാട്ട് പതിമൂന്നുകാരിക്ക് കാരിക്ക് നേരെ ക്രൂരമര്‍ദനം

കോഴിക്കോട്: പന്തിരങ്കാവില്‍ പതിമൂന്നുകാരിക്ക് നേരെ ക്രൂരമര്‍ദനം. സ്വകാര്യ ഭാഗങ്ങളിലടക്കം പൊള്ളിക്കുകയും ബെല്‍റ്റ് കൊണ്ട് അടിച്ചതായും പരാതി. പന്തിരങ്കാവില്‍ വീട്ടുജോലിക്കെത്തിച്ച പതിമൂന്നുകാരിയാണ് ക്രൂരമര്‍ദനത്തിന് ഇരയാകേണ്ടി വന്നത്. ബിഹാര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ അലിഗഢ് സ്വദേശികളായ ഡോ. മിര്‍സാ മുഹമ്മദ് ഖാന്‍, ഭാര്യ റുഹാന ദമ്പതികളെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പന്തീരങ്കാവിലുള്ള ഫ്ലാറ്റിലാണ് പെണ്‍കുട്ടി നാല് മാസമായി ക്രൂര മര്‍ദനമേല്‍ക്കേണ്ടിവന്നത്.

ഫ്ലാറ്റില്‍ വീട്ടുജോലിക്കായി കൊണ്ടുവന്നതായിരുന്നു പെണ്‍കുട്ടിയെ. മിര്‍സാ മുഹമ്മദ് ഖാന്റെ ഭാര്യ റുഹാന പെണ്‍ക്കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം ചട്ടുകം, കത്തി, പപ്പടക്കുഴല്‍ എന്നിവകൊണ്ട് പൊള്ളിച്ചു, ബെല്‍റ്റ് കൊണ്ട് അടിച്ചു, തുടങ്ങിയവയാണ് പരാതി. തൊട്ടടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവരാണ് പീഡനവിവരം ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. മിര്‍സാ മുഹമ്മദ് ഖാന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ്. പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ വെള്ളിമാട്കുന്നിലെ ഗേള്‍സ് ഹോമിലേക്ക് മാറ്റി.

Related Articles

Post Your Comments

Back to top button