കടം വാങ്ങിയ 500 രൂപ തിരികെ നല്‍കിയില്ല 40ക്കാരനെ തല്ലിക്കൊന്നു
NewsNationalCrime

കടം വാങ്ങിയ 500 രൂപ തിരികെ നല്‍കിയില്ല 40ക്കാരനെ തല്ലിക്കൊന്നു

ബംഗാള്‍: കടം വാങ്ങിയ 500 രൂപ തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്ന് 40 വയസുകാരനെ തല്ലിക്കൊന്ന് അയല്‍വാസി. പശ്ചിമ ബംഗാളിലെ ഗംഗപ്രസാദ് കോളനിയില്‍ ഞായറാഴ്ച വൈകിട്ടാണ് സംഭവം. ബന്മലി പ്രമാണിക് എന്നയാളെയാണ് പ്രഫുല്ല റോയ് കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രഫുല്ല റോയില്‍ നിന്ന് ബന്മലി പ്രമാണിക് 500 രൂപ കടം വാങ്ങിയിരുന്നു. നിശ്ചിത സമയത്തിനുള്ളില്‍ പ്രമാണികിന് പണം തിരികെ കൊടുക്കാനായില്ല. തുടര്‍ന്ന് ഇരുവരും തമ്മില്‍ വഴക്കായി. ഞായറാഴ്ച വൈകുന്നേരം റോയ് പ്രമാണികിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. വീട്ടില്‍ ഇയാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് റോയ് ആളെ തിരക്കിയിറങ്ങി.

ചായക്കടയിലിരിക്കുകയായിരുന്ന പ്രമാണികിനോട് റോയ് പണം തിരികെ ചോദിച്ചു. എന്നാല്‍, ഇയാള്‍ക്ക് പണം തിരികെ നല്‍കാനായില്ല. തുടര്‍ന്ന് മുളവടി കൊണ്ട് പ്രമാണിക് റോയിയെ മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദ്ദനത്തിനിടെ തലയ്ക്ക് അടിയേറ്റ പ്രമാണിക്ക് കുഴഞ്ഞുവീണു. അല്പസമയത്തിനു ശേഷം ബോധം വീണ ഇയാള്‍ വീട്ടിലേക്ക് തിരികെനടന്നു. എന്നാല്‍, പിറ്റേന്ന് പ്രമാണിക് രക്തം ഛര്‍ദ്ദിക്കാ തുടങ്ങി. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയില്‍ എത്തും മുന്‍പ് മരണപ്പെടുകയായിരുന്നു.

Related Articles

Post Your Comments

Back to top button