ട്രെയിനിൽ അറിയാതെ ഉറങ്ങിപ്പോയ 40 കാരിയെ റയില്‍വേ ജീവനക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു.

ചെന്നെ/ ചെന്നെയില്‍ സബര്‍ബന്‍ ട്രെയിനില്‍ നാല്പത് കാരിയെ റയില്‍വേ ജീവനക്കാര്‍ കൂട്ടബലാല്‍സംഗം ചെയ്തു. പച്ചക്കറികളും പഴങ്ങളും ട്രെയിനുകളില്‍ വില്‍പന നടത്തി വന്ന നാല്‍പതുകാരി ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് റയില്‍വേ ജീവനക്കാരുടെ പീഡനത്തിന് ഇരയാകുന്നത്. ശനിയാഴ്ച രാത്രി ഒരുമണിയോടെ താമ്പരം റയില്‍വേ യാര്‍ഡിലാണ് സംഭവം. സംഭവത്തിൽ താമ്പരം യാര്‍ഡിലെ കോണ്‍ട്രാക്ട് ജീവനക്കാരായ സുരേഷ്, അബ്ദുള്‍ ഏജീസ് എന്നിവർ അറസ്റ്റിലായിട്ടുണ്ട്.
ചെങ്കല്‍പേട്ട് പാരന്നൂര്‍ സ്വദേശിയായ സ്ത്രീ ട്രെയിനുകളിലും സ്റ്റേഷനുകളിലും പച്ചക്കറികളും പഴങ്ങളും വില്‍പന നടത്തിയാണു കുടുംബം പുലര്‍ത്തി വരുന്നത്. കച്ചവടം കഴിഞ്ഞു പതിവ് പോലെ അവർ പല്ലാവരത്ത് നിന്നാണു ട്രെയിനില്‍ കയറിയത്. തൊട്ടടുത്തുള്ള ഗുരുവഞ്ചേരിയെത്തിയപ്പോൾ ക്ഷീണം മൂലം അവർ അറിയാതെ തിരക്കൊഴിഞ്ഞ ട്രെയിനിലിരുന്ന് ഒന്ന് ഉറങ്ങിപ്പോയി. ഇതിനകം ചെങ്കല്‍പേട്ടില്‍ സര്‍വീസ് അവസാനിപ്പിച്ച ട്രെയിന്‍ അറ്റകുറ്റ പണികള്‍ക്കായി ഒരു കിലോമീറ്റര്‍ അകലെയുള്ള താമ്പരം യാര്‍ഡിലേക്കു യാത്ര തിരിച്ചിരുന്നു. ഇക്കാര്യമൊന്നും അറിയാതെ യുവതി ഉറക്കത്തിയായിരുന്നു. ചെങ്കല്‍പേട്ടില്‍ നിന്ന് ട്രെയിനില്‍ കയറിയ കരാര്‍ തൊഴിലാളികളായ സുരേഷും അബ്ദുള്‍ അജീസും യുവതി ഉറങ്ങികിടക്കുന്നതു കണ്ട് അടുത്തുകൂടി ശല്യം ചെയ്യുകയായിരുന്നു. യുവതി ചാടി എഴുന്നേറ്റെങ്കിലും പിന്നീട് ബലം പ്രയോഗിച്ച് അവരെ കീഴ്പെടുത്തി ഇരുവരും പീഡിപ്പിക്കുകയായിരുന്നു.
വിവരം പുറത്ത് അറിയിച്ചാൽ റയില്‍വേ സാധനങ്ങള്‍ മോഷ്ടിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു കേസെടുക്കുമെന്നും അവരെ ഭീഷണിപെടുത്തുകയുണ്ടായി. ഇരുവരും മാറി മാറിയുള്ള പീഡനത്തിന് ശേഷം യാര്‍ഡിലെത്തിയപ്പോള്‍ അവരെ വിട്ടയക്കുകയായിരുന്നു. ട്രാക്കിലൂടെ തിരികെ നടന്ന് താമ്പരം റയില്‍വേ സ്റ്റേഷനിലെത്തി പോലീസിനോടും സ്റ്റേഷൻ അധികൃതരോടും യുവതി വിവരം പറയുകയായിരുന്നു.
തുടർന്ന് ഇരുവരെയും യാര്‍ഡില്‍ നിന്ന് മിനിറ്റുകള്‍ക്കകം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.