CrimeDeathNewsWorld

കാമുകിയെ കൊന്ന് കുഴിച്ചു മൂടുന്നതിനിടയില്‍ 60 കാരനായ കാമുകന്‍ ഹൃദയാഘാതം വന്ന് മരിച്ചു

സൗത്ത് കരോലിന്‍: കാമുകിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വീട്ടുമുറ്റത്ത്് കുഴിച്ചു മൂടാന്‍ ശ്രമിക്കുന്നതിനിടയില്‍ 60 കാരനായ കാമുകന്‍ ഹൃദായാഘാതം വന്ന് മരിച്ചു. കഴിഞ്ഞ ശനിയാഴ്ച സൗത്ത് കോരിലനിയിലായിരുന്നു സംഭവം. 60 കാരനായ ജോസഫ് മക്കിന്നനാണ് ഹൃദായാഘാതം വന്ന് മരിച്ചത്. 65 കാരിയായ പട്രീഷ്യ ഡെന്റിനെയാണ് ജോസഫ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്.

ഇയാള്‍ കരുതിക്കുട്ടി നടത്തിയ കൊലപാതകമാണ് ഇത് എന്നാണ് പോലീസ് പറയുന്നത്. കാരണം ഇയാള്‍ കൊലപാതകം നടത്തുന്നതിന് മുന്‍പ് തന്നെ വീട്ടുവളപ്പില്‍ കുഴിച്ചു മൂടാന്‍ കുഴി എടുത്തു. അതിന് ശേഷമാണ് ഇയാള്‍ കൊലപാതകം നടത്തിയത്. ശേഷം മൃതദേഹം കൂട്ടിക്കെട്ടി മാലിന്യത്തില്‍ പൊതിഞ്ഞ ശേഷം കുഴില്‍ കൊണ്ട് പോയി തള്ളി. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഇയാളും ഹൃദായാഘാതം വന്ന് മരിക്കുകയായിരുന്നു.

പിറ്റെന്ന് രാവിലെ മക്കിനന്‍ മരിച്ചു കിടന്നത് കണ്ട അയല്‍ക്കാരനാണ് പോലീസിനെ വിവരമറിയിച്ചത്. ഇതോടെ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തിയപ്പോള്‍ പ്രത്യകിച്ച് ഒന്നും കണ്ടില്ല. ഇതോടെ ഇത് സ്വാഭാവിക മരണമാണ് എന്ന് പോലീസ് കരുതി. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പട്രീഷ്യ ജോലിക്ക് വരാതായതോടെ പട്രീഷ്യയുടെ ഇരട്ട സഹോദരിയായ പമേല ബ്രിഗ്സിനെ വിളിച്ചു. പമേല സഹോദരിയുമായി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിച്ചില്ല.

സംശയം തോന്നിയ അവര്‍ പൊലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് അന്വേഷണത്തിനായി പട്രീഷ്യയുടെ വീട്ടില്‍ പോലീസ് എത്തി. പൂന്തോട്ടത്തില്‍ പുതുതായി നികത്തിയ ഒരു കുഴി പോലീസിന്റെ ശ്രദ്ധയില്‍ പെട്ടു. ഇതോടെ കുഴി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കഴുത്ത് ഞെരിച്ചാണ് പട്രീഷ്യയെ കൊന്നത് എന്ന് പോലീസ് സ്ഥിരികരിക്കുകയായിരുന്നു.

Related Articles

Back to top button