
ന്യൂഡല്‍ഹി: ബാഗ് നിറയെ തോക്കുകളുമായി വന്നിറങ്ങിയ ദമ്പതികള്‍ പിടിയില്‍. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിയറ്റ്നാമില്‍ നിന്നെത്തിയ ജഗ്ജിത് സിംഗ്, ജസ്വീന്ദര് കൗര്‍ എന്നിവരുടെ പക്കല്‍ നിന്നാണ് തോക്ക് പിടിച്ചെടുത്തത്. 22.5 ലക്ഷം രൂപ വിലയുള്ള കൈത്തോക്കുകല് രണ്ട് ട്രോളി ബാഗുകളിലായാണ് ഇവര്‍ കൊണ്ടുവന്നതെന്ന് കസ്റ്റംസ് അറിയിച്ചു.
നേരത്തേ തുര്‍ക്കിയില്‍ നിന്നും 25 കൈത്തോക്കുകള്‍ ഇവര്‍ ഇന്ത്യയില്‍ എത്തിച്ചിട്ടുണ്ടെന്ന് കസ്റ്റംസിന് മൊഴി നല്കി. ജഗ്ജിത് സിംഗിന്റെ സഹോദരന് മന്‍ജിത് സിംഗാണ് ഇവര്‍ക്ക് വിയറ്റ്നാമില്‍ വച്ച് ബാഗുകള്‍ കൈമാറിയതെന്നാണ് പറയുന്നത്. തോക്കുകള്‍ കൃത്രിമമാണോ അല്ലയോ എന്നകാര്യം പരിശോധനയ്ക്ക് ശേഷം മാത്രമേ അറിയാന്‍ കഴിയൂ. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി ദേശീയ സുരക്ഷാസേന അറിയിച്ചു.
Post Your Comments