
കൊച്ചി: തോരണം കഴുത്തില്‍ കുടുങ്ങി കൊച്ചിയില്‍ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരനായ സിബുവിനാണ് പരിക്കേറ്റത്.കഴിഞ്ഞ അഞ്ചാം തിയ്യതിയായിരുന്നു അപകടം. പരുക്കേറ്റ സിബു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് അപകടകാരണം തോരണം കഴുത്തില്‍ കുടുങ്ങിയതാണെന്ന് വെളിപ്പെടുത്തിയത്.
അമിത വേഗതയിലല്ലാത്തതിനാലും വണ്ടി പെട്ടന്ന് തന്നെ നിര്‍ത്താൻ കഴിഞ്ഞതിനാലുമാണ് വലിയ അപകടം ഒഴിവായത്.കൊച്ചി കാര്‍ണിവലിന്റെ ഭാഗമായി ഫോർട്ട്കൊച്ചി വേളി മുതൽ ഞാലിപറമ്പ് വരെയുള്ള ഭാഗങ്ങളിൽ അലങ്കരിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയ തുണിയുടെ തോരണമാണ് അപകടമുണ്ടാക്കിയത്.
Post Your Comments