CrimeEditor's ChoiceLatest NewsNationalNewsWorld
		
	
	
ഏദന്‍ വിമാനത്താവളത്തില്‍ സ്ഫോടനം,25 പേർ കൊല്ലപ്പെട്ടു.

ഏദന്‍ / യമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉണ്ടായ വൻ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങള്‍ സൗദി അറേബ്യയില്‍ നിന്ന് എത്തിയതിന് പിറകെയാണ് സ്ഫോടനമുണ്ടായത്. അല്‍ അറബിയ ചാനലാണ് വിവരം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യം അഞ്ചുപേര്‍ മരണപെട്ടെന്ന വിവരവും, തുടർന്ന് 25 പേര് മരിച്ചതായുള്ള വിവരവുമാണ് പുറത്തുവന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
 
				


