വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്
NewsLocal News

വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം; അഞ്ച് പേര്‍ക്ക് പരിക്ക്

ആലപ്പുഴ : ആലപ്പുഴയില്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചു കയറി അപകടം. ദേശീയ പാതയില്‍ പുത്തന്‍ചന്തയിലാണ് അപകടമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തുറവൂര്‍ സംസ്‌കൃത കോളേജ് വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരില്‍ രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലും, ഒരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഡിന് സമീപം നില്‍ക്കുകയായിരുന്ന വിദ്യാര്‍ഥികള്‍ നേരെ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറുകയായിരുന്നു.

Related Articles

Post Your Comments

Back to top button