
കൊച്ചി: കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്റെ പരാതിയിൽ കിഴക്കമ്പലം ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബിനെ ഒന്നാം പ്രതിയാക്കി പുത്തൻകുരിശ് പൊലീസ് കേസെടുത്തു. എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കർഷക ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് അത്തരത്തിലൊരു അവഹേളനം നേരിടേണ്ടി വന്നതെന്നാണ് ശ്രീനിജിൻ പരാതിയിൽ പറയുന്നത്.
പല തവണയായി ട്വന്റി 20 നേതൃത്വം വിവേചനപരമായി പെരുമാറുന്നതായി ആരോപിച്ച് എം എൽ എ രംഗത്ത് വന്നിരുന്നു. എം എൽ എയും ട്വന്റി 20 യും തമ്മിലുള്ള തുറന്ന പോരിൽ ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. സമൂഹത്തിൽ ഒറ്റപ്പെടുത്തുന്നതിനുൾപ്പെടെ ആഹ്വാനങ്ങൾ ചെയ്യുന്നു. അതിനുവേണ്ടിയുള്ള ഗൂഢാലോചനകൾ സാബു എം.ജേക്കബിൻ്റെ നേതൃത്വത്തിൽ നടത്തിയെന്നും എംഎൽഎ ആരോപിക്കുന്നു.
Post Your Comments