കോഴിക്കോട്: കേരളത്തില്‍ വീണ്ടും പലയിടങ്ങളിലായി ഭക്ഷ്യ വിഷബാധയേറ്റു. കോഴിക്കോട് നാദാപുരത്താണ് ഹോട്ടലില്‍ നിന്നും ചായ കുടിച്ച ഏഴ് വയസുകാരന് ഭക്ഷ്യ വിഷബാധയേറ്റത്. ചൊവ്വാഴ്ച രാവിലെ ഇവിടെ നിന്നും ചായ കുടിച്ച കുട്ടിക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇവിടെ കുട്ടിക്ക് നല്‍കിയത് പഴകിയ പാല് ഉപയോദിച്ച് ഉണ്ടാക്കിയ ചായയാണ് എന്ന് കണ്ടെത്തി.
ഇതോടെ കല്ലാച്ചി-നാദാപുരം എന്നീ ടൗണുകളില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കി. പരിശോധനയില്‍ നാദാപുരം ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ബേയ്ക്ക് പോയിന്റ് എന്ന സ്ഥാപനത്തിന് നോട്ടീസ് നല്കി.
നിരോധിത കളര്‍ ഉപയോഗിച്ച് എണ്ണ പലഹാരങ്ങള്‍ ഉണ്ടാക്കി വില്‍പ്പന നടത്തിയതിനും ലൈസന്‍സ് ഇല്ലാതെ സ്ഥാപനം നടത്തിയതിനും നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ മുമ്പിലുള്ള കട പൂട്ടാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് ഇന്നും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കേരളത്തില്‍ വ്യാപകമായി ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇവിടങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് കര്‍ശനമായി പരിശോധന നടത്തി വരുകയാണ്. ഇവിടങ്ങളിലെ മുപ്പതോളം സ്ഥാപനങ്ങളുടെ പേരില്‍ ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് കല്ലാച്ചിയിലെ ഫുഡ് പാര്‍ക്ക് ഹോട്ടലില്‍ നിന്ന് മജ്ബൂസ് കഴിച്ച മൂന്ന് കുട്ടിള്‍ക്ക് വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്ന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ പൂട്ടിച്ചു.
Post Your Comments