CovidEditor's ChoiceLatest NewsNationalNewsWorld

ബ്രിട്ടനിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.

LONDON, ENGLAND – JULY 23: Newly elected leader of the Conservative party Boris Johnson gestures at Conservative party HQ in Westminster on July 23, 2019 in London, England. After a month of hustings, campaigning and televised debates the members of the UK’s Conservative and Unionist Party have voted for Boris Johnson to be their new leader and the country’s next Prime Minister, replacing Theresa May. (Photo by Jeff J Mitchell/Getty Images)

ലണ്ടൻ / ബ്രിട്ടനിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൺ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കൊവിഡിന്റെ പുതിയ വകഭേദം ഭീകരത സൃഷ്ടിച്ചുകൊണ്ട് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒന്നരമാസത്തേക്കാണ് ബ്രിട്ടനിൽ അടച്ചുപൂട്ടൽ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ടത് അനിവാര്യമാണെന്നാണ് ബോറിസ് ജോൺസൺ വ്യക്തമാക്കിയിട്ടുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം അടഞ്ഞുകിടക്കുമെന്നും, ഫെബ്രുവരി പകുതി വരെ നിയന്ത്രണങ്ങൾ തുടരുമെന്നും പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. ബ്രിട്ടനിൽ പ്രതിദിനം അമ്പതിനായിരത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തു വരുന്നത്. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം ബ്രിട്ടനിൽ ഇരുപത്തേഴ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 75,431 പേർ ഇതിനകം മരണപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button