സിഎച്ച് സെന്ററിലൊരു ദിനം: കാരുണ്യ സംഗമം സംഘടിപ്പിച്ചു
NewsLocal News

സിഎച്ച് സെന്ററിലൊരു ദിനം: കാരുണ്യ സംഗമം സംഘടിപ്പിച്ചു

കണ്ണൂര്‍: താണ ശാഖ എംഎസ്എഫ്, ബാല കേരളം പ്രവര്‍ത്തകരും നേതാക്കളും സിഎച്ച് സെന്ററിലൊരു ദിനം എന്ന പരിപാടിയുടെ ഭാഗമായി എളയാവൂര്‍ സിഎച്ച് സെന്ററില്‍ കാരുണ്യ സംഗമം സംഘടിപ്പിച്ചു. സാന്ത്വന കേന്ദ്രത്തിലെ അന്തേവാസികളെ നേരില്‍ കണ്ടും അവരോടൊപ്പം കഥ പറഞ്ഞും പാട്ടുപാടിയും കുശലാന്വേഷണം നടത്തിയും കുട്ടികള്‍ ഏറെ നേരം ഇവിടെ ചിലവഴിച്ചു. പുത്തന്‍ അനുഭവം പങ്കിട്ട കുട്ടികള്‍ അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും ഉച്ച ഭക്ഷണം കഴിച്ചുമാണ് കാരുണ്യ സംഗമം കെങ്കേമമാക്കിയത്. വളരെ മാതൃകാപരമായി സംഘടിപ്പിച്ച പരിപാടിക്ക് പ്രത്യേക വാഹനമാക്കിയാണ് അമ്പതോളം കുട്ടികളും നേതാക്കളും സിഎച്ച് സെന്ററിലെത്തിയത്.

സെന്റര്‍ അങ്കണത്തില്‍ ചേര്‍ന്ന പരിപാടിയില്‍ സിഎച്ച് സെന്റര്‍ ജനറല്‍ സിക്രട്ടറി കെ.എം. ഷംസുദ്ദീന്‍ ആമുഖ പ്രഭാഷണം നടത്തി. ചെയര്‍മാന്‍ സി.എച്ച്. മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. എന്‍. അബ്ദുള്ള ഉദ്ഘാടനം നിര്‍വ്വഹിച്ചു. താണ യൂണിറ്റ് വനിതാ ലീഗ് ഭാരവാഹികളായ ഷാഹിന, സഫൂറ, എംഎസ്എഫ് കണ്ണൂര്‍ മേഖല സിക്രട്ടറി തമീം, റാസ്, താണ യൂണിറ്റ് ഭാരവാഹികളായ ഹംദാന്‍, ഷഹ്‌സാദ്, ആദി, ബാല കേരളം ക്യാപ്റ്റന്‍ റിദ ഫൈസല്‍, ഭാരവാഹികളായ ഇമാസ്, ഉമര്‍ ഫൈസല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Post Your Comments

Back to top button