വരുമാനത്തിലെ ഇടിവ്; പിരിച്ചുവിടല്‍ ആരംഭിച്ച് ഫേസ്ബുക്ക്
NewsWorldTech

വരുമാനത്തിലെ ഇടിവ്; പിരിച്ചുവിടല്‍ ആരംഭിച്ച് ഫേസ്ബുക്ക്

വാഷിംഗ്ടണ്‍: വരുമാനത്തിലെ കനത്ത ഇടിവ് മൂലം ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ ഇന്ന് മുതല്‍ ജീവനക്കാരെ പിരിച്ചുവിടല്‍ ആരംഭിക്കും. സോഷ്യല്‍ മീഡിയ ഭീമന്‍മാരായ ഫേസ്ബുക്കിന്റെ വരുമാനത്തിലെ കനത്ത ഇടിവ് കാരണം ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കുന്നത്. പിരിച്ചു വിടുന്ന ജീവനക്കാരെ ഇന്ന് രാവിലെ മുതല്‍ അറിയിക്കും. ജീവനക്കാരുമായി മെറ്റാ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംസാരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ടീമുകളെ മാറ്റാനും മെറ്റ ഉദ്ദേശിക്കുന്നതായി സെപ്തംബര്‍ അവസാനം തന്നെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ സക്കര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. നിയമനങ്ങള്‍ മെറ്റാ ഇതിനു മുന്‍പ് തന്നെ കുറച്ചിരുന്നു. 2023-ല്‍ ആളുകളുടെ എണ്ണം ഈ വര്‍ഷത്തെ അപേക്ഷിച്ച് വളരെയധികം കുറയുമെന്നും മെറ്റാ സിഇഒ പറഞ്ഞു.

കമ്പനിയില്‍ നിലവില്‍ 87,000-ത്തിലധികം ജോലി ചെയ്യുന്നവരില്‍ നിന്നും പത്ത് ശതമാനത്തോളം ആളുകളെ ഉടനടി പിരിച്ചുവിട്ടേക്കും. 2004-ല്‍ ആണ് ഫേസ്ബുക്ക് സ്ഥാപിതമായത്. അതിന് ശേഷമുള്ള ആദ്യത്തെ ചെലവ് ചുരുക്കല്‍ നടപടിയാണ് ഇത്. ഡിജിറ്റല്‍ പരസ്യ വരുമാനത്തിലെ കുത്തനെയുള്ള ഇടിവ് മെറ്റയെ പ്രധിസന്ധിയിലാക്കിയിട്ടുണ്ട്. കമ്പനിയുടെ ആദ്യ 18 വര്‍ഷങ്ങള്‍ അടിസ്ഥാനപരമായി വേഗത്തില്‍ വളര്‍ന്നു. എന്നാല്‍ ഈ വര്‍ഷം ആദ്യമായി വരുമാനം കുത്തനെ ഇടിഞ്ഞു. അതിനാല്‍ ചെലവ് ചുരുക്കാന്‍ കമ്പനി നിര്‍ബന്ധിതരായി എന്ന് മാര്‍ക്ക് സക്കര്‍ബര്‍ഗ് പറഞ്ഞു.

Related Articles

Post Your Comments

Back to top button