Kerala NewsLatest NewsNewsSabarimala

ആന്ധ്രയില്‍ നിന്നെത്തിയ ഭക്തന്‍ അയ്യപ്പന് സമര്‍പ്പിച്ചത് അരക്കോടിയുടെ സ്വര്‍ണകിരീടം

ശബരിമല: കോവിഡ് മഹാമാരിയില്‍ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയതിന് അയ്യപ്പസ്വാമിക്ക് സ്വര്‍ണകിരീടം സമര്‍പ്പിച്ച് ആന്ധ്രയില്‍ നിന്നെത്തിയ ഭക്തന്‍. കര്‍ണൂല്‍ ജില്ലക്കാരനായ ബിസിനസുകാരന്‍ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്‌നങ്ങള്‍ പതിപ്പിച്ച സ്വര്‍ണ കിരീടം ഭഗവാന് കാണിക്കയായി സമര്‍പ്പിച്ചത്. 30 വര്‍ഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ വണങ്ങിയിരുന്നയാളാണ് സുബ്ബയ്യ.

അടുത്തിടെ കോവിഡ് മൂര്‍ച്ഛിച്ച് 15 ദിവസത്തളം ഐസിയുവില്‍ മരണവുമായി മല്ലിട്ടു. അന്ന് നേര്‍ന്നതാണ് സ്വര്‍ണകിരീടം. പിന്നീട് കേരള ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമര്‍പ്പണത്തിന് അവസരമൊരുക്കിയത്. ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്‌നവും പതിച്ചിട്ടുണ്ട്.

50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു. വ്യാഴാഴ്ച സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് അയ്യപ്പന് കിരീടം സമര്‍പ്പിച്ചത്.

Related Articles

Back to top button