കോണ്‍ഗ്രസിന്റെ 'പിണറായി വിചാരണ' വെള്ളിയാഴ്ച
NewsKeralaPolitics

കോണ്‍ഗ്രസിന്റെ ‘പിണറായി വിചാരണ’ വെള്ളിയാഴ്ച

കണ്ണൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിക്കും. രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും, സ്വര്‍ണകള്ളക്കടത്തിലെ മുന്‍ മന്ത്രിമാര്‍ക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചും നരബലി-അനാചാരങ്ങള്‍ക്കെതിരെയും യൂണിവേഴ്‌സിറ്റികളിലെ നിയമനത്തിലെ സ്വജനപക്ഷപാതത്തിനെതിരെയും, കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായിയാണ് സംഘടിപ്പിക്കുന്നത്.

11ന് വെള്ളിയാഴ്ച 10 മണിക്ക് കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ്ണ നടത്താന്‍ ഡിസി നേതൃയോഗം തീരുമാനിച്ചു. യോഗത്തില്‍ ഡിസിസി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ എംപി ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, പ്രൊഫ. എ.ഡി. മുസ്തഫ, വി.എ. നാരായണന്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. മാത്യു, വി. രാധാകൃഷ്ണന്‍, കെ.സി. മുഹമ്മദ് ഫൈസല്‍, വി.വി. പുരുഷോത്തമന്‍, എം. നാരായണന്‍ കുട്ടി, കെ.പി. സാജു തുടങ്ങിയവര്‍ സംസാരിച്ചു.

Related Articles

Post Your Comments

Back to top button