
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍. ഫിലിം ഫെസ്റ്റിവല്‍ നടത്താനും ചലച്ചിത്ര അവാര്‍ഡ് നല്‍കാനുള്ള ഓഫീസ് മാത്രമായി അക്കാദമി അധഃപതിച്ചുവെന്നാണ് വിമര്‍ശനം.
സിനിമ അടുത്തറിയാനും സിനിമയുടെ പാഠം ഉള്‍ക്കൊള്ളാനും അക്കാദമി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫിലിം ഫെസ്റ്റിവല്‍ സംഘാടനവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനമാണ് അക്കാദമിക്കെതിരെ ഉയര്‍ന്നത്. അതിന് പിന്നാലെയാണ് ഭരണപക്ഷത്ത് നിന്നുള്ള എംഎല്‍എയുടെ വിമര്‍ശനം.
Post Your Comments