
പത്തനംതിട്ട: കുളനട മത്സ്യമാര്‍ക്കറ്റില്‍ തീപിടിത്തം. കുളനട പഞ്ചായത്തിലെ ഹരിത കര്‍മസേന ശേഖരിച്ച മാലിന്യങ്ങള്‍ കൂട്ടിയിട്ട മത്സ്യ മാര്‍ക്കറ്റിലെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അടൂര്‍, ചെങ്ങന്നൂര്‍, പത്തനംതിട്ട തുടങ്ങിയ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനുകളില്‍ നിന്നും രണ്ട് യൂണിറ്റുകള്‍ വീതം എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
മാലിന്യങ്ങള്‍ സൂക്ഷിച്ചിരുന്ന പഞ്ചായത്ത് കെട്ടിടം തീപിടിത്തത്തില്‍ ഭാഗികമായി കത്തിനശിച്ചതായി ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments