തൊണ്ണൂറുകാരന്റെ ജീവന്‍ രക്ഷിച്ച ശ്രുതികക്ക് അഭിനന്ദന പ്രവാഹങ്ങള്‍
NewsLocal News

തൊണ്ണൂറുകാരന്റെ ജീവന്‍ രക്ഷിച്ച ശ്രുതികക്ക് അഭിനന്ദന പ്രവാഹങ്ങള്‍

വടകര: ട്രെയിന്‍ വരുന്നതറിയാതെ ട്രാക്ക് മുറിച്ചു കടക്കുകയായിരുന്ന, കേള്‍വിയില്ലാത്ത മുതിര്‍ന്ന പൗരനെ വിദ്യാര്‍ഥി രക്ഷപ്പെടുത്തി. മടപ്പള്ളി ഗവ. കോളജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ശ്രുതികയാണ് റിട്ട. അധ്യാപകനും ചോറോട്ടെ വ്യാപാരിയുമായ ശ്രീധരനെ (90) രക്ഷപ്പെടുത്തിയത്.

ശ്രീധരന്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ചോറോട് മേല്‍പാലത്തിനു സമീപം ട്രാക്ക് മുറിച്ചു കടക്കുമ്പോള്‍ ട്രെയിന്‍ വരുന്നുണ്ടായിരുന്നു. ഇതു കാണാതെ ശ്രീധരന്‍ ആദ്യത്തെ ട്രാക്കിലൂടെ പോകുമ്പോള്‍ രണ്ടാമത്തെ ട്രാക്കിലുണ്ടായിരുന്ന ശ്രുതിക ഓടിയെത്തി ശ്രീധരനെ തള്ളിമാറ്റുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ട്രെയിന്‍ കടന്നു പോവുകയും ചെയ്തു.

ട്രെയിന്‍ വരുന്നതു കണ്ടു ബഹളം കൂട്ടിയെങ്കിലും ശ്രീധരന്‍ കേട്ടിരുന്നില്ല. പെരുവട്ടൂര്‍ സ്വദേശിയായ ശുതിക പരീക്ഷയായതു കൊണ്ട് ചോറോടുള്ള ബന്ധുവീട്ടില്‍ താമസിക്കുകയാണ്. സംഭവം അറിഞ്ഞ് വിവിധ സംഘടനകള്‍ ശ്രുതികയ്ക്ക് അനുമോദനവുമായി വീട്ടിലെത്തി.

Related Articles

Post Your Comments

Back to top button