മുടിക്ക് കരുത്തേകാന്‍ രണ്ട് ചേരുവകള്‍ കൊണ്ടൊരു ഹെയര്‍ പാക്ക്
NewsLife StyleHealth

മുടിക്ക് കരുത്തേകാന്‍ രണ്ട് ചേരുവകള്‍ കൊണ്ടൊരു ഹെയര്‍ പാക്ക്

മുടി സംരക്ഷിക്കാന്‍ പല വഴികളും നാം പരീക്ഷിച്ചു നോക്കാറുണ്ട്. മുടികൊഴിച്ചിലില്‍ നിന്ന് രക്ഷ നേടാന്‍ ഒട്ടനവധി പ്രകൃത ഒറ്റമൂലികള്‍ ഉണ്ട്. കൂടാതെ, മുടികൊഴിച്ചില്‍ തടയാന്‍ ചില ഹെയര്‍ പാക്കുകളും സഹായിക്കും. മുടികൊഴിച്ചില്‍ വേഗത്തില്‍ തടഞ്ഞ്, മുടി കരുത്തോടെ വളരാന്‍ സഹായിക്കുന്ന ഹെയര്‍ പാക്കിനെ കുറിച്ച് പരിചയപ്പെടാം.

ഒട്ടനവധി ഗുണങ്ങള്‍ ഉള്ള ഈ ഹെയര്‍ പാക്ക് തയ്യാറാക്കാന്‍ രണ്ട് ചേരുവകളാണ് പ്രധാനമായും ആവശ്യമുള്ളത്. വീട്ടില്‍ തന്നെ സുലഭമായുള്ള ഉള്ളിയും ഉലുവയുമാണ് ചേരുവകള്‍. മുടിയുടെ സംരക്ഷണത്തില്‍ വളരെയധികം പങ്കുവഹിക്കുന്ന ചേരുവകളാണ് ഇവ രണ്ടും. ഈ ഹെയര്‍ പാക്ക് എങ്ങനെ തയ്യാറാക്കണമെന്ന് പരിചയപ്പെടാം.

അല്‍പം ഉലുവ എടുത്തതിനുശേഷം രാത്രി മുഴുവന്‍ നന്നായി കുതിര്‍ത്ത് വയ്ക്കുക. ഇവ പേസ്റ്റ് രൂപത്തില്‍ അരച്ചെടുക്കേണ്ടതാണ്. തുടര്‍ന്ന് വലിപ്പമുള്ള ഉള്ളിയെടുത്ത് നന്നായി അരിഞ്ഞതിനുശേഷം നീര് എടുക്കുക. അരച്ചുവെച്ച ഉലുവ പേസ്റ്റും ഉള്ളിനീരും നന്നായി മിക്‌സ് ചെയ്ത് തലയില്‍ പുരട്ടാവുന്നതാണ്. 30 മിനിറ്റ് എങ്കിലും തലയില്‍ തേച്ചുപിടിപ്പിക്കണം. കൂടാതെ, നന്നായി മസാജ് ചെയ്യുന്നത് ഇരട്ടി ഗുണം നല്‍കും. തുടര്‍ന്ന് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാവുന്നതാണ്.

Related Articles

Post Your Comments

Back to top button