CrimeDeathEditor's ChoiceKerala NewsLatest NewsLocal NewsNews
മറൈൻ ഡ്രൈവിലെ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു.

കൊച്ചി / കൊച്ചി മറൈൻ ഡ്രൈവിലെ ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ വീട്ടുജോലിക്കാരി മരിച്ചു. ഇന്ന് പുലർച്ചെ യായിരുന്നു തമിഴ്നാട് സേലം സ്വദേശിനി കുമാരി മരണപ്പെട്ടത്. ഒരാഴ്ച മുമ്പായിരുന്നു കുമാരി ഫ്ലാറ്റിൽ നിന്ന് വീണത്. ഭര്‍ത്താവി ന്റെ പരാതിയില്‍ ഫ്ലാറ്റുടമ അഡ്വ. ഇംതിയാസിനെതിരെ പൊലീസ് കേസെടുത്തിരുന്നു. കൊച്ചിയിലെ ഹൊറൈസൺ ഫ്ലാറ്റിലെ ആറാം നിലയിൽ നിന്ന് വീണ കുമാരിയുടെ തലയ്‌ക്കും കാലിനുമായിരുന്നു പേരുണ്ടായിരുന്നു. ദിവസങ്ങൾക്ക്കു മുൻപ് നാട്ടിൽ നിന്നും ഫ്ലാറ്റിൽ തിരികെയെത്തിയ കുമാരി വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസി ച്ചതോടെ അടുക്കളയിലേക്കുളള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽ ക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുക യായി രുന്നുവെന്നാണ് പോലീസ് കരുതുന്നത്.