മുംബൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം
മുംബൈ: മുംബൈയിലെ ആഢംബര ഫ്‌ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടിത്തം. കറി റോഡിലെ മാധവ് പാലവ് മാര്‍ഗിലുള്ള അവിഘ്‌ന പാര്‍ക്ക് ബില്‍ഡിംഗിലെ 19ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ആകെ 60 നിലകളാണ് സമുച്ചയത്തിലുള്ളത്.
വളരെ ദൂരെനിന്നുതന്നെ കറുത്ത പുക ഉയരുന്നത് കാണാമായിരുന്നു. നിവരവധി ഫയര്‍ എഞ്ചിനുകളും ആംബുലന്‍സുകളും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. തീപിടിത്തം ഒരു നിലയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഫയര്‍ എഞ്ചിനുകള്‍ എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.
തീപിടിത്തമുണ്ടായ 19ാം നിലയില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാള്‍ മരണമടഞ്ഞു. അരുണ്‍ തിവാരി (30) ആണ് രക്ഷപ്പെടാനായി ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ മുംബൈ കെഇഎം ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു.
ഇതുവരെ മുപ്പതിലധികം പേരെ ഫയര്‍ ഫോഴ്‌സ് രക്ഷപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. മുംബൈ മേയര്‍ കിഷോരി പെഡ്‌നെകര്‍, ബിഎംസി ചീഫ് ഇഖ്ബാല്‍ സിംഗ് ചഹാല്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്.