ബഹ്‌റൈനില്‍ വന്‍തീപിടിത്തം
GulfNewsWorld

ബഹ്‌റൈനില്‍ വന്‍തീപിടിത്തം

മനാമ: ബഹ്‌റൈനില്‍ വന്‍തീപിടിത്തം. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബഹ്‌റൈനിലെ ഹൂറയില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായ സമയത്ത് ഇവിടെ 13 തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഇവരെ സിവില്‍ ഡിഫന്‍സ് രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതമായി പുറത്തെത്തിച്ചു. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയാണ് തീ അണയ്ക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. നിരവധി അഗ്‌നിശമന സേനാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായെന്ന് ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related Articles

Post Your Comments

Back to top button