തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട ഉത്തരവില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെടുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. സര്‍ക്കാര്‍ കര്‍ഷകര്‍ക്കൊപ്പമെന്നും മന്ത്രി ആവര്‍ത്തിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
‘ജനവാസ മേഖലയെ ഒഴിവാക്കണമെന്നതില്‍ ഉറച്ചുനിന്നുള്ള നിലപാടുകള്‍ സര്‍ക്കാര്‍ സ്വീകരിക്കും. കര്‍ഷകര്‍ക്ക് ആശങ്കപ്പെടേണ്ട ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ കര്‍ഷകസമൂഹത്തിന് ഒപ്പമാണ്. പുനഃപരിശോധന ഹര്‍ജിയുമായോ, റിട്ട് പെറ്റീഷനായോ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യതയുണ്ടോയെന്നാണ് ആലോചിക്കേണ്ടത്.
എന്നാല്‍ ജൂലൈ വരെ കോടതി അവധിയാണ്. കോടതി തുറന്നാലേ കോടതിയെ സമീപിക്കുകയെന്ന നിയമപരമായ വഴിയിലൂടെ പോകാന്‍ കഴിയൂ. വിഷയത്തില്‍ മന്ത്രിയെന്ന നിലയിലോ മന്ത്രിസഭയ്ക്കോ നിയമവിദഗ്ധരില്‍നിന്ന് നിയമോപദേശം തേടാതെ മുന്പോട്ടുപോകാന് സാധിക്കില്ല’- അദ്ദേഹം പറഞ്ഞു.
Post Your Comments