നീണ്ട 15 വർഷത്തെ പിണക്കം; വിജയ്‍യുമായി സംസാരിക്കാൻ തയ്യാറെന്ന് നെപ്പോളിയൻ
NewsEntertainment

നീണ്ട 15 വർഷത്തെ പിണക്കം; വിജയ്‍യുമായി സംസാരിക്കാൻ തയ്യാറെന്ന് നെപ്പോളിയൻ

ചെന്നൈ: മലയാളികള്‍ക്ക് നെപ്പോളിയനെന്നാല്‍ മുണ്ടക്കല്‍ ശേഖരനാണ്. ദേവാസുരത്തിലെ നായകനൊപ്പം നില്‍ക്കുന്ന വില്ലന്‍. തമിഴ്,തെലുങ്ക്,കന്നഡ ,മലയാളം,ഇംഗ്ലീഷ് ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരം രാഷ്ട്രീയത്തിലേക്കും കടന്നിരുന്നു. ഇപ്പോഴിതാ 15 വർഷം മുമ്പ് വിജയ്‍യുമായി ഉണ്ടായ പിണക്കം അവസാനിപ്പിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയാണ് നടൻ.പിണക്കം അവസാനിപ്പിക്കാൻ തയ്യാറുണ്ടോ എന്ന് വിജയ്‍യോട് ചോദിക്കണമെന്നുണ്ട് എന്നും അദ്ദേഹത്തോടൊപ്പം വീണ്ടും സിനിമകൾ ചെയ്യാൻ ആഗ്രഹമുണ്ട് എന്നും നെപ്പോളിയൻ ഒരഭിമുഖത്തിൽ പറയുന്നു.

2007ല്‍ പോക്കിരി സിനിമയുടെ സെറ്റില്‍ വച്ചാണ് ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. അന്നുമുതല്‍ പരസ്പരം സംസാരിക്കാറില്ല. 15 വര്‍ഷമായി മിണ്ടിയിട്ട്. ഇപ്പോള്‍ വിജയുമായുള്ള പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നെപ്പോളിയന്‍. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ”പിണക്കം അവസാനിപ്പിക്കാന്‍ തയ്യാറാണോ എന്ന് വിജയിനോട് ചോദിക്കണമെന്നുണ്ട്. 15 വര്‍ഷമായി തമ്മില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ട്. ഇത്രയും നാളുകള്‍ക്ക് ശേഷം അദ്ദേഹം എന്നോട് സംസാരിക്കാന്‍ തയ്യാറാകുമോ എന്നറിയില്ല. പക്ഷെ സംസാരിക്കാന്‍ ഞാന്‍ റെഡിയാണ്” നെപ്പോളിയന്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button