പാരാഗ്ലൈഡിംഗിനിടെയഉണ്ടായ അപകടത്തില്‍ മലയാളി നേവി ഓഫീസര്‍ മരിച്ചു
NewsNational

പാരാഗ്ലൈഡിംഗിനിടെയഉണ്ടായ അപകടത്തില്‍ മലയാളി നേവി ഓഫീസര്‍ മരിച്ചു

ന്യൂഡല്‍ഹി: പാരാഗ്ലൈഡിംഗിനിടെയുണ്ടായ അപകടത്തില്‍ മലയാളി സൈനികന്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി ബിബിന്‍ ദേവ് (34) ആണ് മരിച്ചത്. ഹിമാചല്‍ പ്രദേശില്‍ വച്ചായിരുന്നു അപകടം. ടേക്ക് ഓഫിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട ഗ്ലൈഡര്‍ ഏതാനും സമയത്തിന് ശേഷം നിലത്ത് പതിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലമ്പൂരിലൂള്ള ആര്‍മി ആശുപത്രിയില്‍ ബിബിനെ എത്തിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നേവിയില്‍ പൈലറ്റായാണ് അദ്ദേഹം സേവനമനുഷ്ടിക്കുന്നത്.

പാരാഗ്ലൈഡിംഗ് വേള്‍ഡ് കപ്പ് നടത്തുന്നയിടത്തുവച്ചായിരുന്നു അപകടം. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ ഇവിടെ അപകടം പതിവാണെന്നും സംസ്ഥാന ടൂറിസം വകുപ്പ് കൃത്യമായ പരിശോധന നടത്താത്തതാണ് ഇതിന് കാരണമെന്നുമാണ് ആരോപണം ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ പാരാഗ്ലൈഡിംഗ് അപകടമാണിത്. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ മിസോറാമില്‍ നിന്നുള്ള ഒരു ജവാന്‍ മരണപ്പെട്ടിരുന്നു. മാത്രമല്ല ഇവിടെ നടന്ന അപകടങ്ങളില്‍ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

കിഴക്കേനടയില്‍ ശ്രീകൃഷ്ണ സ്വീറ്റ് ഉടമ ഗുരുവായൂര്‍ തിരുവെങ്കിടം കൊടക്കാട്ട് വീട്ടലായില്‍ വിജയകുമാറിന്റെയും തേക്കേടത്ത് ബേബിയുടെയും മകനാണ്. മൃതദേഹം വെള്ളിയാഴ്ച വീട്ടിലെത്തിക്കും.

Related Articles

Post Your Comments

Back to top button