വരയാടിനെ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനും സുഹൃത്തും ജയിലില്‍
NewsNational

വരയാടിനെ പിടിച്ചുനിര്‍ത്തി ഫോട്ടോയെടുത്ത മലയാളി വൈദികനും സുഹൃത്തും ജയിലില്‍

സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്പില്‍ പിടിച്ചു നിര്‍ത്തി ചിത്രം പകര്‍ത്തിയ വൈദികനും കൂട്ടുകാരനും പിടിയില്‍. ഇടുക്കി രാജാക്കാട് എന്‍എആര്‍ സിറ്റി സെന്‍റ് മേരീസ് പള്ളി വികാരി ഫാ.ഷെല്‍ട്ടണും സുഹൃത്തായ ജോബി അബ്രഹാമുമാണ് തമിഴ്നാട്ടിലെ ജയിലിലായത്.

ജനുവരി അഞ്ചി ഇരുവരും വാല്‍പ്പറയില്‍ നിന്നും ഒരു ഫോട്ടോ എടുത്തിരുന്നു. റോഡില്‍ കണ്ട വരയാടിന്‍റെ ഇരു കൊമ്പുകളും പിടിച്ച് നിര്‍ത്തി ഒരു ഫോട്ടോയെടുത്ത് നാട്ടിലേക്ക് മടങ്ങിയെങ്കിലും പിന്നാലെ ഉണ്ടായ പുകിലൊന്നും ഇരുവരും അറിഞ്ഞില്ല.പൊള്ളാച്ചിയില്‍ നിന്നും വാല്‍പ്പാറയിലേക്കുള്ള യാത്രക്കിടെയാണ് ഇരുവരും വരയാടിനൊപ്പം ഫോട്ടോ എടുത്തത്. സംരക്ഷിത മൃഗമായ വരയാടിനെ ബലമായി കൊമ്പില്‍ ബലമായി പിടിച്ചു നിര്‍ത്തി ഫാ.ഷെല്‍ട്ടണ്‍ വരയാടിന്റെ ഇരു കൊമ്പുകളിലും പിടിച്ചു നിര്‍ത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഇത് കണ്ട മറ്റൊരു സഞ്ചാരി ഇവരുടെ ഫോട്ടോയെടുത്തു. വാല്‍പാറയില്‍ നിന്ന് ആറാം തീയ്യതി തന്നെ ഇവര്‍ മടങ്ങുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് രാജാക്കാട് നിന്ന് ഫാ. ഷെല്‍ട്ടണെയും ജോബി അബ്രഹാമിനെയും തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സന്ദര്‍ശിച്ച വാഹനത്തിന്റെ നമ്പര്‍ പിന്തുടര്‍ന്നാണ് അന്വേഷണ സംഘം രാജാക്കാടെത്തിയത്. തുടര്‍ന്ന് രാജാക്കാട് പോലീസിന്റെ സഹായത്തോടെ ചിത്രം കാണിച്ച് മറ്റുള്ളവരില്‍ നിന്ന് ആടിനെ പിടിച്ച് നില്‍ക്കുന്നത് ഫാദര്‍ ഷെല്‍ട്ടണ്‍ ആണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ഇരുവരെയും അറസ്റ്റ് ചെയ്ത് പൊള്ളാച്ചിയിലെത്തിച്ചു ചോദ്യം ചെയ്തു. ഇരുവരെയും കോയമ്പത്തൂര്‍ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതിന് ശേഷം റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ജയിലിലേക്ക് മാറ്റി.

Related Articles

Post Your Comments

Back to top button