DeathGulfKerala NewsLatest NewsLocal NewsNews
കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന മഞ്ചേരി സ്വദേശി കൂടി മരണപെട്ടു.

കരിപ്പൂർ വിമാനപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്ന മഞ്ചേരി സ്വദേശിയായ ഒരാൾ കൂടി മരണപെട്ടു. മഞ്ചേരി തിരുവാലി ശ്രീ വിഹാറിൽ അരവിന്ദാക്ഷൻ എന്ന ബേബി (67) ആണ് ഞായറാഴ്ച രാത്രി മരണപ്പെടുന്നത്. അരവിന്ദാക്ഷൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അപകടത്തിൽ പരുക്കേറ്റ അരവിന്ദാക്ഷന്റെ ഭാര്യ സതിയും പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ദുബായിലുള്ള മകന്റെ അടുക്കലേക്ക് പോയതായിരുന്നു സതിയും അരവിന്ദാക്ഷനും. അരവിന്ദാക്ഷന്റെ സംസ്കാരം കോവിഡ് പരിശോധനകൾക്ക് ശേഷം തിരുവില്വാമല ഐവർമഠത്തിൽ നടത്തും. കരിപ്പൂരിൽ ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപ്പെട്ട്, പൈലറ്റും യാത്രക്കാരുമടക്കം 18 പേർ അന്ന് മരണപ്പെട്ടിരുന്നു.