
നീലേശ്വരം: ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ നിന്നാണ് തൃശൂര്‍ സ്വദേശി സനീഷിനെ പോലീസ് പിടികൂടിയത്. വിദ്യാര്‍ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.
ട്രെയിന്‍ നീലേശ്വരത്ത് എത്തിയപ്പോള്‍ പെണ്‍കുട്ടി ബഹളം വെയ്ക്കുകയും പ്രതി ട്രെയിനില്‍ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പോലീസാണ് കേസെടുത്ത് അന്വേഷണം നടത്തി മണിക്കൂറുകള്‍ക്കകം പ്രതിയെ കുടുക്കിയത്.
Post Your Comments