
കൊച്ചി: കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിക്ക് വെട്ടേറ്റ സംഭവത്തില്‍ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. ബംഗാൾ സ്വദേശിനി സന്ധ്യക്കാണ് ഇന്നലെ നടുറോഡിൽ വെട്ടേറ്റത്. മുൻ കാമുകൻ ഫറൂഖ് ആയിരുന്നു വെട്ടിയത്.
രാവിലെ 11 മണിയോടെ ആസാദ് റോഡിലാണ് സംഭവം.നടന്നു പോകുന്നതിനിടെയാണ് ആക്രമണം. യുവതിയുടെ കൈക്ക് വെട്ടിയ ഇയാള്‍ അവിടെ നിന്നു രക്ഷപ്പെട്ടു. ബ്യൂട്ടി പാര്‍ലറില്‍ ജോലി ചെയ്യുന്ന രണ്ട് യുവതികള്‍ നടന്നു പോകുന്നതിനിടെയാണ് സംഭവം. ഈ രണ്ട് യുവതികളില്‍ ഒരാളുടെ മുന്‍ കാമുകനാണ് ഫാറൂഖെന്ന് പൊലീസ് വ്യക്തമാക്കി.രണ്ട് മൂന്ന് തവണ യുവതിയെ വെട്ടാന്‍ ഫാറൂഖ് ശ്രമിച്ചതായി ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
Post Your Comments