സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കണം; രാഹുല്‍ഗാന്ധിയുടെ അപേക്ഷ ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും
NewsPoliticsNational

സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കണം; രാഹുല്‍ഗാന്ധിയുടെ അപേക്ഷ ഡല്‍ഹി കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: വിദേശ സന്ദര്‍ശനത്തിന് സാധാരണ പാസ്‌പോര്‍ട്ട് അനുവദിക്കണമെന്ന് രാഹുല്‍ഗാന്ധിയുടെ അപേക്ഷ ഇന്ന് ഡല്‍ഹി കോടതി പരിഗണിക്കും. കേസിലെ എതിര്‍കക്ഷി സുബ്രഹ്‌മണ്യന്‍ സ്വാമി സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിക്കുന്നത് അടക്കമുള്ള നടപടികള്‍ ആകും ഇന്ന് കോടതി സ്വീകരിക്കുക.

ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനായതോടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ടിന് നഷ്ടമായ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി റോസ് അവന്യൂ കോടതിയെ സമീപിച്ചത്. നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ പ്രതിപട്ടികയിലുള്ള രാഹുല്‍ ജാമ്യത്തില്‍ ആയതിനാല്‍ ആണ് ഹര്‍ജി. തനിക്ക് സാധാരണ പാസ്‌പോര്‍ട്ട് നല്‍കുന്നതിന് എതിരായ ഒരു സാഹചര്യങ്ങളും നിലവിലില്ല എന്നാണ് രാഹുല്‍ ഗാന്ധിയുടെ വാദം.

Related Articles

Post Your Comments

Back to top button