ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു
NewsKerala

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു

തൃശൂര്‍: ഒന്നര വയസുകാരി ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്. ഒരേ പ്രായത്തിലുള്ള മൂന്ന് മക്കളാണ് ജോര്‍ജിനുള്ളത്. കൂട്ടത്തിലെ ഏക പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ.

കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ അത് വഴി വന്ന കാട്ടൂര്‍ സിഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Related Articles

Post Your Comments

Back to top button