തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരുവയസുകാരൻ മരിച്ചു
NewsKerala

തേങ്ങാക്കഷ്ണം തൊണ്ടയിൽ കുരുങ്ങി ഒരുവയസുകാരൻ മരിച്ചു

തെലങ്കാന: പൂജക്ക് ഉപയോഗിച്ച തേങ്ങയുടെ കഷ്ണം തൊണ്ടയിൽ കുടുങ്ങി ഒരുവയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ നെക്കോണ്ട മണ്ഡലിലാണ് കുഞ്ഞ് മരിച്ചത്.വീട്ടിൽ പൂജ നടന്നുകൊണ്ടിരിക്കെയാണ് അപകടം. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പെ കുഞ്ഞ് മരിച്ചു. പുലർച്ചെ 4:30 ഓടെയാണ് സംഭവം.

കളിക്കുന്നതിനിടെ തേങ്ങാകഷ്ണം വായയിലിട്ട കുട്ടിക്ക് ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ഉടനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.

Related Articles

Post Your Comments

Back to top button