
തിരുവനന്തപുരം: അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ ഒരു വയസുകാരന് മര്‍ദ്ദനമേറ്റു. കടംവാങ്ങിയ പണം തിരികെനല്കാന് വൈകിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. അതിനിടയില്‍ കസേരകൊണ്ട് ഒരുവയസുക്കാരന് തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. അടിയില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ വലിയതുറ കറുപ്പായി റോഡ് സ്വദേശി സുജിത്തിനെ(33) പോലീസ് അറസ്റ്റ് ചെയ്തു.
സുജിത്ത് അയല്‍വാസിക്ക് പണം കടം നല്‍കിയിരുന്നു. ഇത് തിരികെ ആവശ്യപ്പെടാനെത്തിയ സുജിത്തും അയല്‍വാസിയുമായി വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പരുക്കേറ്റ കുട്ടിയുടെ അച്ഛനുമായി അടിപിടിയുണ്ടാവുകയും ചെയ്തു. ഇതിനിടെ കസേരയെടുത്ത് ആക്രമിക്കവെ കുട്ടിയുടെ തലയ്ക്ക് അടിയേല്‍ക്കുകയായിരുന്നു. വലിയ തുറ പോലീസാണ് സുജിത്തിനെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പിതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പ്രതിയെ റിമാന്‍സ് ചെയ്തു. കുട്ടിയുടെ തലയില്‍ പത്ത് തുന്നലുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
Post Your Comments