Editor's ChoiceGulfKerala NewsLatest NewsLocal NewsNationalNewsWorld

ഇന്തോനേഷ്യയിൽ 56 യാത്രക്കാരും ആറ് ജീവനക്കാരുമായി പാസഞ്ചർ വിമാനം കാണാതായി.

ന്യൂഡൽഹി / ഇന്തോനേഷ്യയിൽ 56 യാത്രക്കാരും ആറ് ജീവനക്കാരുമായി പാസഞ്ചർ വിമാനം കാണാതായി. ജക്കാർത്തയിൽ നിന്നും പോണ്ടിയാനയിലേക്ക് പുറപ്പെട്ട ശ്രീവിജയ എയർലെെൻസിന്റെ എസ്.ജെ 182 വിമാനമാണ് കാണാതായത്. പറന്നുയർന്ന് പതിനായിരം അടി മുകളിലെത്തിയ ശേഷം മിനിട്ടുകൾക്ക് ഉള്ളിൽ വിമാനവുമായുള്ള ബന്ധം നഷ്‌ടപ്പെടുകയായിരുന്നു.

വിമാനത്തിൽ 56 യാത്രക്കാരും ആറ് ജീവനക്കാരും ആണ് ഉള്ളതെന്ന് അധികൃതർ പറഞ്ഞിട്ടുണ്ട്. വിമാനത്തിനായി ഇന്തോനേഷ്യൻ സർക്കാർ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. കാണാതായ വിമാനത്തിനായുള്ള അന്വേഷണത്തിലാണ്. ദേശീയ രക്ഷാപ്രവർത്തന ഏജൻസി, ദേശീയ ഗതാഗത സുരക്ഷാ സമിതി എന്നിവരുടെ ഏകോപനത്തിലാണ് തിരച്ചിൽ നടന്നു വരുന്നത്. ഇന്തോനേഷ്യൻ ഗതാഗത മന്ത്രാലയ വക്താവ് അദിത ഐരാവതി ഒരു പ്രസ്താവനയിൽ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button