CrimeEditor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

മലദ്വാരത്തില്‍ 6 ലക്ഷം രൂപ വില വരുന്ന 937.30 ഗ്രാം സ്വര്‍ണവുമായി കരിപ്പൂരിൽ യാത്രക്കാരൻ അറസ്റ്റിലായി.

കോഴിക്കോട് / കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി അനധി കൃതമായി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 46 ലക്ഷം രൂപ വില വരുന്ന 937.30 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ദുബായില്‍ നിന്ന് ചൊവ്വാഴ്ച രാത്രി 11 മണിക്ക് എത്തിയ ഫ്‌ളൈ ദുബായ് എഫ്ഇസെഡ് 4313 വിമാനത്തില്‍, തിരൂരങ്ങാടി സ്വദേശി യായ 58 വയസുള്ള ഒരു യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടുന്നത്. 1097 ഗ്രാം സ്വര്‍ണം മിശ്രിത രൂപത്തില്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ ടി എ കിരണിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ സുധീര്‍, ഐസക് വര്‍ഗീസ്, പൗലോസ് വി ജെ, സബീഷ് സി പി, ഇന്‍സ്‌പെക്ടര്‍മാരായ സുമന്‍ ഗോദരാ, റഹീസ് എന്‍, പ്രേം പ്രകാശ് മീണ, ചേതന്‍ ഗുപ്ത, ഹെഡ് ഹല്‍ദാറായ ചന്ദ്രന്‍ കെ എന്നിവരടങ്ങുന്ന കസ്റ്റംസ് ടീമാണ് സ്വര്‍ണം പിടികൂടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button