എ. രാജ അപ്പീല്‍ നല്‍കും; സുപ്രീംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനം
NewsKerala

എ. രാജ അപ്പീല്‍ നല്‍കും; സുപ്രീംകോടതിയെ സമീപിക്കാന്‍ പാര്‍ട്ടി തീരുമാനം

തിരുവനന്തപുരം: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ എ. രാജ അപ്പീല്‍ നല്‍കും. സുപ്രീംകോടതിയെ സമീപിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കിര്‍ത്താഡ്സ് രേഖകള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും സിപിഎം തീരുമാനിച്ചു. സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ. രാജ യോഗ്യനാണെന്ന് ഇടുക്കി സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് പറഞ്ഞു. രാജ സംവരണത്തിന് യോഗ്യനാണ്.

നിയമപരമായ മുഴുവന്‍ സാധ്യതകളും ഉപയോഗിച്ച് ഹൈക്കോടതി ഉത്തരവിനെ നേരിടുമെന്നും സി.വി. വര്‍ഗീസ് പറഞ്ഞു. ദേവികുളം എംഎല്‍എയായ എ രാജ മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ആളാണെന്ന് കണ്ടെത്തിയാണ് തെരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി അസാധുവാക്കിയത്.

Related Articles

Post Your Comments

Back to top button