ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം
NewsNationalObituary

ചാര്‍ജ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

മുംബൈ: ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. മുംബൈയിലെ വസൈയിയിലെ രാംദാസ് നഗറിലെ വീടിനുള്ളില്‍ വച്ച് ചാര്‍ജ് ചെയ്യുന്നതിനിടെയാണ് സംഭവം. സെപ്തംബര്‍ 23 ന് പുലര്‍ച്ചെ 5.30 ഓടെയാണ് ബാറ്ററി പൊട്ടിത്തെറിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ സാബിര്‍ അന്‍സാരി മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ സാബിര്‍ ചികിത്സയിലിരിക്കെ സെപ്തംബര്‍ 30 ന് മരണപ്പെടുകയായിരുന്നു. ഷോര്‍ട്ട് സെര്‍ക്യൂട്ട് കാരണമാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. വീടിന്റെ ലിവിംഗ് റൂമില്‍ മുത്തശ്ശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിര്‍. അപകടത്തില്‍ മുത്തശ്ശിക്കും പരിക്കേറ്റിരുന്നു. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Related Articles

Post Your Comments

Back to top button