
ധോല്‍പൂരില്‍: രാജസ്ഥാനിലെ ധോല്‍പൂരില്‍ ഏഴ് വയസുകാരിയെ കുടുംബം വിവാഹം കഴിക്കാനായി മധ്യവയസ്‌കന് വിറ്റു. 4.50 ലക്ഷം രൂപക്കാണ് കുടുംബം പെണ്‍കുട്ടിയെ വിറ്റതെന്ന് പോലീസ് പറഞ്ഞു. 38-കാരനായ ഭൂപല്‍ സിങ് ആണ് 4.50 ലക്ഷം പിതാവിന് കൊടുത്ത് പെണ്‍കുട്ടിയെ വാങ്ങിയത്. മെയ് 21-ന് ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. ധോല്‍പൂര്‍ ജില്ലയിലെ മനിയയയിലാണ് സംഭവം.
മധ്യപ്രദേശിലെ ഒരു കൊലപാതകക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചതിന് ശേഷം പ്രതിയുടെ കുടുംബം ഗ്രാമത്തില്‍ താമസമാക്കിയതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ചയാണ് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതെന്നും സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും മാനിയ ഡി.വൈ.എസ്.പി പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഏത്രയാളുകള്‍ക്ക് സംഭവവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ശേഷം കൂടുതല്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments