സ്വർണ വിലയിൽ നേരിയ വർധന
NewsBusiness

സ്വർണ വിലയിൽ നേരിയ വർധന

കൊച്ചി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടുദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ നേരിയ വർദ്ധന. ഇന്നു രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 80 രൂപയാണ് വർദ്ധിച്ചത്. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ചയും പവന് 120 രൂപ വീതമാണ് കുറഞ്ഞത്. അതേസമയം തിങ്കളാഴ്ച സ്വർണവിലയിൽ നേരിയ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 41,280 രൂപയ്ക്കാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു അത്. ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വില.

കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി.

Related Articles

Post Your Comments

Back to top button