കൊറിയര്‍ വഴിയുള്ള ലഹരിക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു
NewsKeralaLocal NewsCrime

കൊറിയര്‍ വഴിയുള്ള ലഹരിക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു

കൊച്ചി: സംസ്ഥാനാത്ത് ലഹരിക്കടത്ത് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൊറിയര്‍ വഴിയുള്ള ലഹരിക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘം. ജനങ്ങളില്‍ ലഹരി എത്തിക്കുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കം. അതിനായി എറണാകുളം ജില്ലയില്‍ കൊറിയര്‍ വഴിയുള്ള ലഹരിക്കടത്ത് അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയുടെ മേല്‍നോട്ടത്തില്‍ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി.പി. ഷംസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക.

അങ്കമാലിയിലും കുട്ടമശേശിയിലുമുള്ള കൊറിയര്‍ സ്ഥാപനങ്ങള്‍ വഴി 400 ഗ്രാം എംഡിഎംഎയാണ് ജില്ലയിലെത്തിയത്. ഇതിന് മാത്രം 40 ലക്ഷം രൂപയോളം വില വരും. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരും വിദേശത്തുളളവരും ഈ സംഘത്തിലുണ്ടെന്നാണ് സൂചനകള്‍. മയക്കുമരുന്ന് സംഘത്തില്‍ ഉള്‍പ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടി. കാപ്പ ചുമത്തുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാര്‍ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ 65 ലക്ഷം രൂപയോളം രൂപ വില വരുന്ന 650 ഗ്രാം എംഡിഎംഎയാണ് റൂറല്‍ ജില്ലയില്‍ പോലീസ് പിടികൂടിയത്.

Related Articles

Post Your Comments

Back to top button