
തിരുവനന്തപുരം: പവര്‍ഹൗസ് റോഡിലെ ബിവറേജ് ഔട്ട്ലെറ്റില് നിന്ന് വാങ്ങിയ മദ്യക്കുപ്പിക്കുള്ളില്‍ നിന്ന് എട്ടുകാലിയെ കണ്ടെത്തി. ബെക്കാര്‍ഡി ലെമണ്‍ ബ്രാന്‍ഡിന്റെ കുപ്പിയില്‍ നിന്നാണ് എട്ടുകാലിയെ കണ്ടെത്തിയത്. ഇതോടെ മദ്യം വാങ്ങിയ ആൾ കുപ്പി തിരികെ ഷോപ്പിൽ ഏൽപ്പിച്ചു. ഈ ബാച്ചിൽ ഉൾപ്പെട്ട മറ്റു മദ്യക്കുപ്പികൾ വിൽപ്പന നടത്തുന്നതായി പരാതി പരാതി ഉയർന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം മദ്യം വാങ്ങിയ ഉപഭോക്താവാണ് പരാതിയുമായി രംഗത്തെത്തിയത്. ബെക്കാർഡി ലെമൻ എന്ന ബ്രാൻഡിലുള്ള മദ്യത്തിലാണ് ചിലന്തിയെ കണ്ടെത്തിയത്.
എട്ടുകാലിയെ കണ്ടതോടെ മദ്യക്കുപ്പി വാങ്ങിയ ആള് തന്നെ തിരികെ ഔട്ട്ലെറ്റില് ഏല്‍പ്പിച്ച് മറ്റൊരു ബ്രാന്‍ഡ് വാങ്ങി പോകുകയും ചെയ്തെന്ന് ജീവനക്കാർ പറഞ്ഞു. ഇയാള്‍ പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവരങ്ങള്‍.
Post Your Comments