മരച്ചില്ല ഒടിഞ്ഞുവീണ് കായിക മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്
NewsKerala

മരച്ചില്ല ഒടിഞ്ഞുവീണ് കായിക മേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിക്ക് പരുക്ക്

കൊച്ചി;സംസ്ഥാന സ്‌കൂള്‍ കായിക മത്സരം നടക്കുന്ന യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണു. ഇന്ന് രാവിലെ 9 40ഓടെയാണ് സംഭവമുണ്ടായത്. ജാവലിന്‍ ത്രോ മത്സരം നടക്കുന്നതിനിടെയാണ് മരച്ചില്ല ഒടിഞ്ഞുവീണത്. എറണാകുളം വെങ്ങോല ഷാലോം എച്ച്എസിലെ അഫിത കെ പി ക്കാണ് പരിക്കേറ്റത്.

വിദ്യാര്‍ത്ഥിനിയുടെ പരുക്ക് ഗുരുതരമല്ല. അപകടമുണ്ടായ സമയത്ത് നിരവധി കുട്ടികളും അധ്യാപകരും ഗാലറിയിൽ ഉണ്ടായിരുന്നെങ്കിലും കുട്ടികള്‍ ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി. അപകടം നടന്നസ്ഥലം വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി സന്ദര്‍ശിച്ചു.

Related Articles

Post Your Comments

Back to top button