
ചെന്നൈ: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ സഹപാഠിയും സീനിയര്‍ വിദ്യാര്‍ഥികലും ചേര്‍ന്ന് ബലാത്സംഗം ചെയ്തു. തമിഴ്നാട്ടിലെ കടലൂര്‍ ജില്ലയിലാണ് ഈ ദാരുണ സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ഥിയുടെ ജന്മദിനാഘോഷത്തില് പങ്കെടുക്കാനാണ് പെണ്‍കുട്ടി സുഹൃത്തിന്റെ വീട്ടിലെത്തിയത്. അതിനിടെ സഹപാഠി സംസാരിക്കാനായി പെണ്‍കുട്ടിയെ വീട്ടിലെ മുറിയിലേക്ക് ക്ഷണിച്ചു.
തുടര്‍ന്ന് രണ്ട് സുഹൃത്തുക്കളെ മുറിക്കകത്തേക്ക് വിളിച്ചു കയറ്റി പെട്ടെന്ന് സഹപാഠി വാതിലടച്ചു. പിന്നീട് മൂന്ന് പേര് ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയും അത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. പകര്‍ത്തിയ വീഡിയോ അതേ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
തുടര്‍ന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി സ്കൂളില്‍ പോകാന്‍ തയാറായില്ല. കാരണം തിരക്കിയപ്പോള്‍ കുട്ടിയുടെ അമ്മയോട് വിവരം തുറന്നുപറഞ്ഞു. വിവരങ്ങള്‍ അറിഞ്ഞ അമ്മ പോലീസില്‍ പരാതി നല്കി. മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇവര്‍ക്കെതിരെ പോക്സോ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Post Your Comments