ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
NewsKeralaCrime

ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ഇരുപതോളം വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. കൊണ്ടോട്ടി സ്വദേശി ഫൈസല്‍ (52) ആണ് പിടിയിലായത്. തളിപ്പറമ്പ് പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് നോര്‍ത്ത് ഉപജില്ലാ പരിധിയിലെ സ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. യു പി സ്‌കൂള്‍ കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കൗണ്‍സലിംഗിനിടെയാണ് വിദ്യാര്‍ത്ഥിനികള്‍ പീഡനവിവരം വെളിപ്പെടുത്തിയത്.

പഠിപ്പിക്കുന്ന സമയത്താണ് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നതെന്ന് കുട്ടികള്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അധ്യാപകനെതിരെ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

Post Your Comments

Back to top button