
കണ്ണൂർ: അഞ്ച് വിദ്യാർത്ഥിനികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ അധ്യാപകൻ അറസ്റ്റിൽ. തളിപ്പറമ്പിലെ സ്കൂൾ അധ്യാപകനും കൊണ്ടോട്ടി സ്വദേശിയുമായ ഫൈസൽ മേച്ചേരിയാണ് അറസ്റ്റിലായത്. സ്കൂളിലെ പതിവ് കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥികൾ പീഡന വിവരം വെളിപ്പെടുത്തിയത്. കോടതിയിൽ ഹാജരാക്കിയ ഫൈസലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു
നേരത്തേയും ഫൈസിലിനെതിരെ സമാനമായ പരാതികൾ ഉയർന്നിരുന്നു. ബി ആർ സി അധ്യാപികയോടാണ് വിദ്യാർഥിനികൾ ആദ്യം പീഡന വിവരം വെളിപ്പെടുത്തിയത്. പിന്നീട് ചൈൽഡ് ലൈൻ മുഖേനെ പൊലീസിന് പരാതി കൈമാറുകയായിരുന്നു.ചൈൽഡ്ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ്. അഞ്ച് വിദ്യാർത്ഥികളാണ് പൊലീസിന് രേഖാ മൂലം പരാതി നൽകാൻ തയ്യാറായത്. 2021 നവംബറിൽ ക്ലാസ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞത് മുതൽ ലൈംഗികോദ്ദേശത്തോടെ ക്ലാസ് മുറിയിൽ വച്ച് പല ദിവസങ്ങളിലായി വിദ്യാർത്ഥിനികളെ ഉപദ്രവിച്ചതായാണ് പരാതി.
Post Your Comments