
തിരുവനന്തപുരം: ദേശീയപാതയില്‍ പാറശാല കരാളിയില്‍ അമിത വേഗതയില്‍ വന്ന് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് മൂന്നുവയസുകാരിക്ക് ദാരുണാന്ത്യം. ബൈക്കില്‍ അച്ഛനമ്മമാര്‍ക്കൊപ്പം യാത്ര ചെയ്ത മൂന്ന് വയസ്സുകാരി ഋതികയാണ് മരണപ്പെട്ടത്. കളിയിക്കാവിള സ്വദേശി പോള്‍ രാജിന്റെയും അശ്വനിയുടെയും മകളാണ് ഋതിക. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അശ്വിനി ഗര്‍ഭിണിയാണ്. അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറിയോടിച്ച ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
Post Your Comments