ഇടുക്കിയില്‍ കെണിയില്‍ കുടുങ്ങിയ കടുവയ്ക്ക് തിമിരമെന്ന് കണ്ടെത്തല്‍
NewsKeralaLocal News

ഇടുക്കിയില്‍ കെണിയില്‍ കുടുങ്ങിയ കടുവയ്ക്ക് തിമിരമെന്ന് കണ്ടെത്തല്‍

ഇടുക്കി: രാജമലയിലെ ജനവാസ മേഖവലയില്‍ ഇറങ്ങിയ കടുവയ്ക്ക് ഇടത് കണ്ണിന് തിമിരമെന്ന് കണ്ടെത്തി. പ്രദേശത്തെ പത്ത് പശുക്കളെ കൊല്ലുകയും മറ്റ് മൃഗങ്ങളെ ആക്രമിക്കുകയും ചെയ്ത് ജനങ്ങളെ ഭീതിയിലാക്കിയ കടുവയെ ഇന്നലെയാണ് വനം വകുപ്പ് കെണിവച്ച് പിടികൂടിയത്. വനംവകുപ്പിന്റെ കൂട്ടില്‍ അകപ്പെട്ട കടുവയെ ആരോഗ്യ പരിശോധന നടത്തിയിരുന്നു.

കാട്ടിലേക്ക് തുറന്നുവിടണോ എന്നതടക്കം തീരുമാനിക്കുന്നതിന് മുന്നോടിയായാണ് ആരോഗ്യ പരിശോധന നടത്തിയിരുന്നത്. ഈ പരിശോധനയിലാണ് കടുവയുടെ ഇടത് കണ്ണില്‍ തിമിരം ബാധിച്ചതായി കണ്ടെത്തിയത്. അതുകൊണ്ടുതന്നെ തുറന്നുവിടാന്‍ പറ്റുന്ന ആരോഗ്യനിലയില്‍ അല്ല കടുവയുള്ളതെന്ന് വനം വകുപ്പ് അറിയിച്ചു. നിലവില്‍ കടുവയ്ക്ക് സ്വാഭാവിക ഇര തേടല്‍ അസാധ്യമാണ്.

ഇടതു കണ്ണിന് കാഴ്ച കുറഞ്ഞതാകാം ജനവാസ കേന്ദ്രങ്ങള്‍ ഇറങ്ങി വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കാന്‍ കാരണമെന്നും അധികൃതര്‍ പറയുന്നു. അതുകൊണ്ട് കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റിയേക്കും.

Related Articles

Post Your Comments

Back to top button