കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം ഇന്ത്യാ ഗേറ്റിൽ ട്രാക്ടര്‍ കത്തിച്ചു

ദില്ലി: വിവാദമായ കാര്‍ഷിക ബില്ലിനെതിരെ ഇന്ത്യയില്‍ പ്രതിഷേധം വർധിക്കുകയാണ്. ദില്ലി ഗേറ്റിന് സമീപം കർഷകർ രാവിലെ ട്രാക്ടറിന് തീയിട്ടു. പഞ്ചാബിലും ഹരിയാനയിലും പശ്ചിമബംഗാളിലും മഹാരാഷ്ട്രയിലും അടക്കം കര്‍ഷക പ്രതിഷേധത്തിനിടെയാണ് രാവിലെ ദില്ലി ഗേറ്റിൽ ട്രാക്ടറിന് തീയിടുന്നസംഭവം അരങ്ങേറിയത്.
രാവിലെ 7-15 നും 1-30 നും ഇടയിലായി 15 ലധികം പേര്‍ വരുന്ന സംഘം സെന്‍ട്രല്‍ ദില്ലിയില്‍ ഒത്തുചേരുകയും ട്രാക്ടറിന് തീ ഇടുകയുമായിരുന്നു. പ്രതിഷേധക്കാര്‍ കോണ്‍ഗ്രസ് അനുകൂല മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പൊലീസും അഗ്നിശമനയും എത്തിയാണ് തീ അണച്ചതും ട്രാക്ടര്‍ നീക്കം ചെയ്തതും.
പ്രതിപക്ഷത്തിന്റേയും കര്‍ഷക സംഘടനകളുടേയും എതിര്‍പ്പ് മറികടന്ന് പാര്‍ലമെന്റില്‍ പാസാക്കിയ ബില്ല് കര്‍ഷക ബിരുദ്ധമാണെന്നും ഉടന്‍ പിന്‍വലിക്കണമെന്നുമാണ് കര്‍ഷകർ ആവശ്യപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം രാഷ്ട്രപതി റാംനാഥ് കോവിന്ദ് ബില്ലില്‍ ഒപ്പിട്ടു. കര്‍ണാടകയില്‍ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ബന്ദ് ആചരിക്കുകയാണ്. കര്‍ഷകര്‍ റോഡുകളില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. ബസുകള്‍ സര്‍വ്വീശുക്ള നിലച്ചിരിക്കുകയാണ്.